ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ് ക‌ുമ്പളങ്ങി 2025-2026 അധ്യയന പ്രവർത്തനങ്ങൾ

  • 05/06/2025 - പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം, പോസ്‌റ്റർ രചന മത്സരം, ഔഷധ സസ്യങ്ങളുടെ പ്രദർശനം, പച്ചക്കറിതോട്ടനിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
  • 21/06/2025 - അന്താരാഷ്‌ട്ര യോഗ ദിനത്തോട് അന‌ു ബന്ധിച്ച് കായിക അധ്യാപകന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് ലളിതമായരീതിയിൽ യോഗ പരിശീലിപ്പിച്ചു.
     
    Vegetable planting by students
  • 19/06/2025 - വായനദിനത്തോട് അന‍ുബന്ധിച്ച് വിദ്യാരംഗ കലാസാഹിത്യ വേദിയും,സമദപബ്ലിക് ലൈബറിയും ഒര‍ുമിച്ച് വായനദിനം ഉത്ഘാടനം ചെയ്‍ത‍ു.
  • 05‌‌‌/07/2025 - ബഷീർ ദിനത്തോ‍ട് അന‌ുബന്ധിച്ച് ബഷീർ കൃതികള‌ുടെ പ‌ുനരാവിഷ്‌കരണം,പോസ്‌റ്റർ രചന എന്നിവ നടത്തപ്പെട്ട‌ു.
  • 11/07/2025 - ജനസംഖ്യ ദിനത്തോട്‌ അന‌ുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റ നേതൃത്ത്വത്തിൽ പോസ്‌റ്റർ രചന മത്സരം നടത്തപ്പെട്ട‌ു.
  •  
    Investiture ceremony 2025
    15/07/2025 - സ്‌ക‌ൂൾ ഇലക്ഷൻ നടത്തപ്പെട്ട‌ു. സ്‌ക‌ൂൾ ലീഡറായി മാസ്റ്റർ റിജോയ് ആന്റണിയേയ‌ും അസിസ്റ്റന്റ് ലീഡറായി ജെനിഫർ ഗ്രേസിയേയ‌ും തിരഞ്ഞെട‌ുത്ത‌ു.
    • 21/07/2025 - വിദ്യാർത്ഥികളിൽ ശാസ്‌ത്ര അഭിര‌ുചി വളർത്തിയെട‌ുക്കക എന്ന ലക്ഷ്യത്തോടെ സ്‌ക‌ൂളിൽ ചാന്ദ്രദിനം ആചരിക്ക‌ുകയ‌ുണ്ടായി.ചാന്ദ്രദിനത്തോ‍ട് അന‌ുബന്ധിച്ച് പോസ്‌റ്റർ രചന മത്സരം, സന്ദേശം, പാട്ട് എന്നവ നടത്തപ്പെട്ട‌ു.
    • 15/08/2025 - സ്വാതന്ത്ര്യ ദിനത്തോടന‌ുബന്ധിച്ച് പ്രധാന അധ്യാപിക ശ്രിമതി യമ‌ുന ജോസ് സന്ദേശം നൽകി. ദേശഭക്തിഗാനത്തിന‌ുശേഷം പി.ടി.എ പ്രസിഡന്റ് ശ്രി. ആന്റണി ചെറ‌ുകാട് സന്ദേശം നൽക‌ുകയ‌ുണ്ടായി. ശേഷം സ്‌കൗട്ട് ആൻഡ് ഗൈഡിന്റെ ഡിസ്‌പ്പ്ലേ നടത്തപ്പെട്ട‌ു.
    • 11/09/25 - വിദ്യാർത്ഥികളുടെ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്നതിനുള്ള ഒരു പ്രധാന ദിനമാണ് കായികദിനം. വിവിധ കായിക മത്സരങ്ങളിലുടെ വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമതയും സംഘാടക ശേഷിയും പ്രകടിപ്പിക്കവാനായി സെപ്‌റ്റംബർ 11 ാം തിയതി ഒ.എൽ. എഫ്. എച്ച്. എസ് ൽ കായികദിനം നടത്തുകയുണ്ടായി.
    • 16/09/2025 - ഓസോൺ ദിനത്തോടന‍ുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ട‍ു പിടിപ്പിച്ച‍ു. ക‍ുട്ടികളിൽ പ്രകൃതിസംരക്ഷണം ബോധവൽക്കരണം എന്ന ഉദ്ദേശത്തോട‍ുക‍ൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത് ത‍ുടർന്ന് പോസ്റ്റർ രജന നടത്തപ്പെട്ട‍ു.
    • 02/10/2025 - ഗാന്ധി ജയന്തി ദിനത്തോട് അന‍ുബന്ധിച്ച് ഒ എൽ എഫ് സ്‍ക‍ുളിലെ സ്‍കൗട്ട് ആന്റ് ഗൈഡ് , റെഡ് ക്രോസ് എന്നിവയ‍ുടെ നേതൃത്വത്തിൽ ക‍ുമ്പളങ്ങി ക‍ുട്ടൻ കോളനി റോഡിന്റെ നടപാതകൾ വൃത്തിയാക്ക‍ുകയ‍ുണ്ടായി.
    • 24/10/2025 - ഐക്യരാഷ്‌ട്ര ദിനത്തോടന‌ുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ യ‌ു.എൻ ദിനത്തിന്റെ പ്രാധാന്യ‌ത്തെക്ക‌ുറിച്ച‌ുള്ള ചിത്രപ്രദർശനം നടത്ത‌ുകയ‌ുണ്ടായി.
    • 29/10/2025 - ഇന്റർനെറ്റ് ദിനത്തോടനുന്ധിച്ച് ലിറ്റിൽ കൈറ്റ്‌സ്സിന്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് നടത്തുകയുണ്ടായി.
    • 1/12/2026-ലോക എയ്ഡ്സ് ദിനാചരണം നടത്തി.
 
Reading day 2025