ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ മുത്തശ്ശിമരവും മരം വെട്ടുകാരനും
മുത്തശ്ശിമരവും മരംവെട്ടുകാരനും
അങ്ങനെയിരിക്കെ ഒരിക്കൽ ഒരു മരം വെട്ടുകാരൻ ആ കാട്ടിലെത്തി . നല്ല ഉയരമുള്ള മരങ്ങൾ കണ്ടപ്പോൾ അയാൾക്ക് സന്തോഷമായി . അയാൾ പറഞ്ഞു . "ഹായ് കോളടിച്ചല്ലോ . വളവും പുളവും ഒന്നുമില്ലാത്ത എത്ര നല്ല മരങ്ങൾ . ഇതെല്ലാം മുറിച്ചെടുത്താൽ നല്ല ഒന്നാന്തരം തടികൾ കിട്ടും ." പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അയാൾ വലിയ മരങ്ങൾ ഓരോന്നായി മഴു ഉപയോഗിച്ച് മുറിക്കാൻ തുടങ്ങി . മരങ്ങൾ മുറിച്ചു മുറിച്ച് മുത്തശ്ശി മരത്തിന്റെ അടുത്ത് അയാളെത്തി . എന്നിട്ട് അയാൾ പുച്ഛത്തോടെ പറഞ്ഞു . " ആർക്കു വേണം നിന്നെ ? നിന്നെ മുറിച്ചാൽ ഒരു ജനാല പോലും ഉണ്ടാക്കാൻ കഴിയില്ല . " ഇത്രയും പറഞ്ഞത്തിനു ശേഷം ആ മരം വെട്ടുകാരൻ അടുത്ത മരം മുറിക്കുവാൻ ആരംഭിച്ചു . ആ കാട്ടിലെ മരങ്ങളെല്ലാം അയാൾ വെട്ടി മുറിച്ച് കൊണ്ട് പോയി . തന്നെ കളിയാക്കിയ മറ്റു മരങ്ങളുടെ ഗതി ഓർത്തപ്പോൾ മുത്തശ്ശി മരത്തിനു കണ്ണീരടക്കുവാൻ കഴിഞ്ഞില്ല . തന്റെ കുറവുകൾ തനിക്ക് എങ്ങനെ നന്മയായി തീർന്നു എന്ന് മുത്തശ്ശി മരത്തിനു മനസ്സിലായി .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ