ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട



പരക്കെ പരക്കുന്നു കൊറോണ വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാം
വരിക്കാം ശുചിത്വം, കരങ്ങൾ ശുദ്ധമാക്കാം
ഇരിക്കാം വീട്ടിൽത്തന്നെയിനി സുഹൃത്തേ .

പുറത്തേക്കു പോകേണ്ട , ലാപ് ടോപ്‌ തുറന്നു
ജോലിയെല്ലാം വീട്ടിൽ തന്നെ യഥേഷ്ടം നടത്തീടാം
പുറംലോകമെല്ലാം അതിൽ കണ്ടു കണ്ടങ്ങിരിക്കാം
മറക്കല്ലേ നമ്മുടെ കൈകൾ വൃത്തിയാക്കീടുവാൻ .

ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ തൻ കരങ്ങൾ
തൊടേണ്ട മുഖവും മൂക്കും കണ്ണു രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിച്ചീടേണം
തെല്ലിടയ്ക്കെങ്കിലും നീ പുറത്തേക്കുപോയാൽ !

______


 

അനാൻ എ.ആർ
5 എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത