ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ഒരു പരിസ്ഥിതി കവിത

ഒരു പരിസ്ഥിതി കവിത

കാവും കുളങ്ങളും കായലോളങ്ങൾ -
തൻ കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം

അമ്മയാം വിശ്വപ്രകൃതി നമുക്കു തന്ന
സൗഭാഗ്യങ്ങളെല്ലാം നന്ദിയെന്യേ തിരസ്കരിച്ചു .
നമ്മൾ , നന്മ മനസ്സിലില്ലാത്തവർ !
മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന
ബുദ്ധിയില്ലാത്തവർ നമ്മൾ .

മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ-
നൊത്തൊരുമിച്ചവർ ! കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടി വെട്ടിത്തെളിച്ചു.


ആൻസല കെ പി
5 ഇ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്., പള്ളുരുത്തി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത