ഓണിയൻ.എച്ച്.എസ്.കോടിയേരി/അക്ഷരവൃക്ഷം/ഒറ്റ മനസ്സോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റ മനസ്സോടെ

നീ കരയരുതെൻ ലോകമേ.... നേരിടുമീ ദുരിതങ്ങൾക്കൊക്കെയും
ഒരുത്തരം നാം മനുഷ്യർ മാത്രം!
 നാം ചെയ്യും കർമ്മങ്ങളുടെ ഫലം
നാം തന്നെ അനുഭവിച്ചീടുമീ വേളയിൽ
നാം തന്നെ നമുക്ക് തുണയായ് ചേർന്ന്
പ്രതിരോധിക്കാം ഈ വരും ദിനങ്ങളെ
ഭൂമി നിൻ ചാപല്യത്താൽ അല്ല മനുഷ്യനാശത്തിൻ ചാപല്യത്താൽ
ഇന്നു നേരിടുമീ ദുരിതങ്ങളിൽ
പൊഴിഞ്ഞു പോകുന്നിതായേറെ ജീവനുകൾ
ഇനിയും പൊഴിയാതിരിക്കാനായ് ശുചിത്വമാർന്ന മെയ്യോടെ
നന്മയാർന്ന മനസ്സോടെ
 പ്രതിരോധിക്കാം ഈ വരും ദിനങ്ങളിൽ
ഒറ്റമനസ്സോടെ ഒന്നായി.
 

അദ്വൈത വി
10 ഓണിയൻ.എച്ച്.എസ്.കോടിയേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത