ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/വരല്ലേ പ്രളയമേ നീ

Schoolwiki സംരംഭത്തിൽ നിന്ന്
വരല്ലേ പ്രളയമേ നീ      


ഇനിയും നിൻ താണ്ഡവം തുടരുന്നതെന്തിനാ
പകവീട്ടിയില്ലേ കഴിഞ്ഞ രണ്ട് പ്രളയവും
വീടും കുടിലും നിനവും നശിപ്പിച്ചു
വേദന തന്നു നീ എന്റെ ഹൃദയത്തിൽ

കൂട്ടരേ നിങ്ങൾ കേട്ടോളൂ....
വയലുകൾ നികത്തിയും മരങ്ങൾ വെട്ടിയും പ്രകൃതിയെ ചൂഷണം ചെയ്യരുതെ.....

എല്ലാം നശിപ്പിച്ചു പേയാടിയില്ലയോ
അന്നിന്റെ മക്കൾ കരയുന്നു നിത്യമായ് നിഷ്ഠൂര കർമ്മങ്ങൾ ചെയ്തൊരു വേളയിൽ
പൊട്ടിച്ചിരിക്കാൻ ശ്രമിക്കാo നിർദ്ദയം

പേരു കേൾക്കുമ്പോഴെ ഭീതരാം ഞങ്ങളും
ത്രാണിയില്ലെന്നും നീയറിയണമേ

പ്രളയമേ നീ താണ്ഡവമാടിയപ്പോൾ
റോഡും തോടും ഒന്നായ്
ഉറ്റവർ ഉടയവർ വീടുകൾ വിട്ട്
ക്യാമ്പുകളിലേക്ക് താമസമായി

പ്രളയം മാറി തിരികെ പോയി വേണ്ടയിനി മേൽവരേണ്ട പ്രളയമേ......
വേണ്ടയിനിമേൽ വരേണ്ട പ്രളയമേ......

 

മനാൾ ഉബൈസ്
IV ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത