ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അക്ഷരവൃക്ഷം/കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോട്

ഭയന്നിടില്ല നാം ചെറുത്ത് നിന്നീടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചീടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നീടും വരെ
കൈകൾ നാം ഇടയ്കിടയ്ക് സോപ്പു കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
 കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട രീതിയിൽ
ഹെൽത്തിൽ നിന്ന് ആംബുലന്സുമാളുമെത്തും ഹെൽപ്പിനു
ബസ്സിലേറി പൊതുഗതാഗതത്തിലല്ല യാത്രകൾ
പറഞ്ഞിടില്ല കോവിഡിന് ദുഷിച്ച ചീർത്താണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി
ധീരരായി കരുത്തരായി നാം ചെറുത്തതോർക്കണം
ചരിത്രപുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തിവിട്ടു നാട് കാത്ത നന്മയുള്ള മർത്യരാം

ഹസ്നിയ വി എ
8 D ഒ എൽ എഫ് ജി എച് എസ് മതിലകം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത