ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നമുക്ക് അതിജീവിക്കാം

നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ നമ്മുടെ ലോകം ഇന്ന് കൊറോണ വൈറസ് അഥവാ കോവിഡ്-19 എന്ന മഹാമാരിയിൽപെട്ട് വലയുകയാണ്. ഇന്നേവരെയുള്ള നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഇത്തരം ഒരു അനുഭവം നമുക്ക് ഉണ്ടായിട്ടില്ല. വളരെയധികം ജീവനുകൾ നമുക്ക് ഈ ചുരങ്ങിയ ദിവസംകൊണ്ട് ലോകത്തെമ്പാടും നഷ്ടമായി. ആളുകളെല്ലാം എന്തു ചെയ്യണമെന്നറിയാകെ പരിഭ്രാന്തരായിരിക്കുകയാണ്. ഇതിനോടകം തന്നെ സ്ഥലങ്ങളിലും ലോക്ക് ഡൗൺ ഏർപ്പെടുത്തിക്കഴിഞ്ഞ‍ു. എവിടെയും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഈ ലോക്ക് ഡൗൺ നമ്മുടെ ജീവിതത്തിൽ വളരെയേറെ നഷ്ടങ്ങൾ വരുത്തി. എല്ലാവരും ഇതിനെ വെറുക്കുന്ന സാഹചര്യത്തിലും നമുക്ക് ഇതുമായി പൊരുത്തപ്പെടാതെ വയ്യ. നമുക്ക് കിട്ടിയ ഈ ദിവസങ്ങളെ വളരെ ചിട്ടയോടെ കൈകാര്യം ചെയ്യാം. വീട്ടുകാരുമായി സംസാരിക്കാനും നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്തുവാനും പലതരം ഭാഷകൾ പഠിക്കുവാനും ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാനും നമ്മൾ സമയം കണ്ടെത്തെണം. അതുകൊണ്ട് ഈ ലോക്ക് ഡൗൺകാലം ഒരു ഭാരമായി കാണാതെ അതിനെ നല്ലരീതിയിൽ എടുക്കാൻ നമുക്ക് സാധിക്കട്ടെ

അവാൻ കെ ബിനോയി
8 A ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം