ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ഓണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓണക്കാലം

ഓണപുലർച്ചയിൽ കുളിച്ചൊരുങ്ങിവന്ന്
പൂക്കളിടുന്ന പൊന്നോണക്കാലം
ഓലക്കുടചൂടി പാതാളത്തിൽ നിന്നും
മാവേലി തമ്പുരാൻ വിരുന്നുവന്നു
പൂക്കളമിട്ടിട്ട് ഓണപാട്ടുപാടി
 ഊയലാടുന്ന പൊന്നോണക്കാലം
പച്ചടി കിച്ചടി പപ്പടം പായസം
 തൂശനലയിൽ വിളമ്പി വെച്ച്
മാവേലി തമ്പ്രാൻ വിരുന്നുവന്നു
കാലത്ത് സദ്യയൊരുക്കിടുന്നു
സൂര്യൻ തലക്കുമീതെ വരും നേരത്ത്
സദ്യകഴിക്കുന്ന പൊന്നോണക്കാലം
സദ്യകഴി‍‍‍‍‍‍ഞ്ഞിട്ട് വീട്ടുമുറ്റത്തുകൂടി
ഓടിക്കളിക്കും പൊന്നോണക്കാലം
സന്ധ്യയ്ക്ക് മങ്കമാർ മുല്ലപ്പൂവും ചൂടി
തിരുവാതിര കളിച്ചീടുന്നു
അന്തിയിൽ തുമ്പയട കഴിച്ചിട്ട്
ഉറക്കത്തിലേക്ക് ചാഞ്ഞിടുന്നു
 

ഷോൺ സൈമൺ
10 A ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത