ഒളവിലം യു പി എസ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകത്തെ നടുക്കുന്ന ഒരു മഹാ വിപത്താണ് കൊറോണ വൈറസ്. രാജ്യത്തു അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് ഈ മഹാമാരി. വിദേശത്തു നിന്നും വന്നവരിൽ നിന്നാണ് നമ്മുടെ രാജ്യത്ത് ഈ രോഗം വന്നത്. രോഗത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ പുറത്ത് കറങ്ങി നടക്കുന്നവരാണ് ഇപ്പോൾ ഈ രോഗം വ്യാപിക്കുന്നതിനു പ്രധാന കാരണം. ഈ രോഗത്തിന് മരുന്ന് ഇതുവരെ കണ്ടുപിടിക്കാത്തതു കൊണ്ട് തന്നെ രോഗം വരാതെ സൂക്ഷിക്കലാണ് നാം ചെയ്യേണ്ടത്. ഈ അവസരത്തിൽ വീടിനു പുറത്തിറങ്ങാതെ ഇരുന്ന് സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിക്കലാണ് നാം ചെയ്യേണ്ടത്. ഈ അവസ്ഥ എല്ലാ തരം ആൾക്കാരെയും ഒരുപോലെ ബാധിച്ചു.ജോലിക്ക് പോകാൻ കഴിയാത്തത് കൊണ്ട് തന്നെ പല വീടുകളും പട്ടിണിയിലേക്ക് പോവുകയാണ്.പക്ഷെ നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തും മറ്റും ഈ പ്രേശ്നങ്ങൾ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. നാം വീടുകളിൽ ഇരിക്കുമ്പോൾ രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരും പോലീസും സന്നദ്ധ പ്രവർത്തകരും. നമ്മുക്കു വേണ്ടിയാണ് അവർ വീടും കുടുംബവും വിട്ട് ജോലി ചെയ്യുന്നത്. അതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മുക്കാവില്ല. ഈ അവസരത്തിൽ അവരെ അനുസരിച്ചു ഈ മഹാമരി ക്കെതിരെ നമ്മുക്കു ഒറ്റക്കെട്ടായി പോരാടാം.

നവീൻ കൃഷ്ണ
4 എ ഒളവിലം യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം