ഐ എം യു പി എസ് അഴിക്കോട്/അക്ഷരവൃക്ഷം/ജീവനെ മാടിവിളിക്കുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവനെ മാടിവിളിക്കുന്ന കൊറോണ

പള്ളിയില്ല പള്ളിക്കൂടമില്ല
ആളുകളാരേം കാണാനില്ല
കുട്ടികളില്ല പഠനമില്ല
പുഴയരികിൽ പോലും ആരുമില്ല
ഉത്സവമില്ല ആഘോഷമില്ല
ഒരുമയില്ല കളിയുമില്ല
പച്ചവിരിച്ച പാടങ്ങളിൽ
കൃഷികൾ ചെയ്യുവാനാരുമില്ല
നാട്ടിൽ കലപില ശബ്ദമില്ല
റോഡിലെ വാഹന കാഴ്ചയില്ല
പേടികൊണ്ടാണേ പേടികൊണ്ടാണേ
കൊറോണയുടെ പേടികൊണ്ടാണേ
കൊറോണ നമ്മുടെ ജീവനെയെല്ലാം
മാടിവിളിപ്പതു കേട്ടിട്ടാണേ
മനുഷ്യനെയെല്ലാം ഭയപ്പെടുത്തി
ഭീകരനായി കാട്ടുതീയായ്
കണ്ണിൽ കാണാത്ത കാതിൽ കേൾക്കാത്ത
കൊറോണ നീയിത്ര ഭീകരനോ
എങ്കിലും നമ്മൾ ഒരുമിച്ച് നിന്ന്
കൈകൾ കഴുകി പോരാടിടും
കൈകൾ കഴുകി പോരാടിടും
കൈകൾ കഴുകി പോരാടിടും
 

ഫാത്തിമ്മ ഫിദ പി എസ്
4 സി ഐ എം യു പി സ്കൂൾ അഴീക്കോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത