സഹായം Reading Problems? Click here


ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലാ പ്രോജക്ട് ഓഫീസ്

ഐടി@സ്കൂൾ വയനാട് ജില്ലാ പ്രോജക്ട് ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും പനമരം ഗവ.ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിനോടു ചേർന്ന കെട്ടിടം പതിനോഴുലക്ഷത്തിൽപരം രൂപ ചെലവഴിച്ച് നവീകരിച്ചാണ് പ്രോജക്ട് ആസ്ഥാനം സജ്ജീകരിച്ചിരിക്കുന്നത്. ഐ.ടി മേഖലയിലെ ഏറ്റവും നൂതനമായ മാറ്റങ്ങൾ പോലും ഉൾപ്പെടുത്തിയാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്. 20 കമ്പ്യൂട്ടറും 15 ലാപ്​ടോപ്പും ഉൾപ്പെടുത്തിയ കമ്പ്യൂട്ടർ ലാബിൽ ഒരേസമയം 40 പേർക്കും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററിൽ ഒരേസമയം 70 പേർക്കും പരിശീലനം നല്കാം. ഐ.ടി വിദ്യാഭ്യാസ രംഗത്ത് വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ജില്ലാ ഐടി@സ്കൂളിനു കഴിഞ്ഞിട്ടണ്ട്. ഐ.ടി രംഗത്തെ മികച്ച പ്രവർത്തനത്തിനു വിദ്യാഭ്യാസജില്ലയ്ക്കു നല്കുന്ന സംസ്ഥാന സർക്കാർ പുരസ്കാരം ഇത്തവണ നേടിയെടുത്തത് ഈ പ്രവർത്തന മികവുകൊണ്ടാണ്.