സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/പരി(ത)സ്‌ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരി(ത)സ്‌ഥിതിധാത്രി തൻ കുഞ്ഞിനെ
മാറോടണയ്ക്കും പോൽ
പ്രകൃത്യംബ മനുജനെ
ചേർത്തിടുന്നു മുലയൂട്ടിടുന്ന
ജനനിയെ പോലവൾ

ഊട്ടുന്നു മർത്യരാം നമ്മെയെല്ലാം
തന്നിൽ നിന്നൊഴുകുന്ന
തെളിനീരിനാലവൾ
നമ്മൾ തൻ
ദാഹമകറ്റിടുന്നു

എങ്കിലോ തങ്ങൾ
ഇരിപ്പുറപ്പിക്കുന്ന
ശിഖരം മുറിക്കുന്നു
മനുജരെല്ലാം
അമ്മതൻ മാറിൽ

കത്തിയിറക്കുന്ന
പോലെഴും ചെയ്തികളാൽ
മനുഷ്യർ നോവിക്കുകയാണ്
തങ്ങൾ തൻ അമ്മയെ
പ്രകൃതി ആകുന്നൊരു പോറ്റമ്മയെ

പ്രകൃതിതൻ മേലുള്ള ചൂഷണവും
ഉറവിടങ്ങൾതൻ മലിനതയും
കഷ്ടത്തിലാഴ്ത്തിടും
ജനജീവിതം തന്നെയെന്ന
തിരിച്ചറിവുണ്ടായിടാം എന്നു നാം ഇക്കാര്യം
ഓർക്കുന്നുവോ അന്ന്
അറുതി വന്നിടും അനർത്ഥങ്ങൾക്ക്
 അജിൻ ബെന്നി
8F ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത