സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/കണ്ണീർമഴ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കണ്ണീർമഴനവരത്നമായി പെയ്ത നിന്റെ
മനമെങ്ങു മാഞ്ഞു പോയി
തല്ലി ചിതറിയ ആ മണി മുത്തുകൾ
എന്തിന് എൻ മുന്നിൽ ഹുങ്കാരമായി പെയ്തിറങ്ങി.
എങ്ങു പോയി എങ്ങു പോയി ആ വർഷ രാത്രികൾ
ഇന്നിനി വെറും സ്വപ്നരാത്രി.
ജീവനുൻ മേഷം പകർന്നിടും നിന്നുടെ
ആ വിശ്വലീലകൾ മായ്ച്ചു കൊണ്ട്
എന്തിന് ഘോരമായി പെയ്തിറങ്ങി?
ജീവന്റെ ഗണമായ നിന്നിൽ നിന്ന്
പിറന്ന പുഴയോളങ്ങൾ പിന്നെ
എന്തിനു ഗർജ്ജനമായി ഒഴുകി ?
എന്നു നീ നിന്നുടെ ആ വിശ്വലീലകൾ
എന്നുടെ മുന്നിലുന്മാദിനിയായ് വന്നീടുമോ?
 


പൂജ പ്രകാശ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത