സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/ഉന്മാദം

Schoolwiki സംരംഭത്തിൽ നിന്ന്
ഉന്മാദം


മരതകപ്പച്ചയിൽ നിന്നുമെന്നെ
ഉന്മാദം ചെയ്യുന്ന വസന്തങ്ങളുടെ ഉറവിടമായ...
നറു മണ്ണിൽനിന്നും ജനിച്ചുവീഴുന്ന...
നിറമേറുന്ന മഴവില്ലിൽ നിന്നും
വർണിക്കുന്ന വർണ്ണങ്ങൾ
തൻ വർണ്ണനയാക്കുന്ന
മഞ്ജുതാറിൻ പുഷ്പങ്ങളെ
ഓരോ നിമിഷവും ജ്വലിച്ചു നിന്നു തന്റെ
വെളിച്ചത്തെ - ലോകത്തെ പ്രദർശിപ്പിക്കുന്ന സൂര്യനാം മാരനെ
നിൻ ചങ്ങാതിയായി മാറിയിരുന്നു ചന്ദ്രനാം ലേഖയും
നിൻ ജന്മം മുതൽ മരണം വരെയുള്ള നിമിഷങ്ങളെ
ബന്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നു
നിനക്ക് ഓർമ്മകളിൽ സൂക്ഷിക്കുവാൻ
മഞ്ഞിൻ മലനിരകൾ ആഗ്രഹം കൊള്ളുന്നു
നിന്നെ വാരിപ്പുണരാൻ ചെറുപുല്ലിൻ തിരികൾ തിടുക്കം കൂട്ടുന്നു
ഇവയെല്ലാം തുടർന്നു കാഴ്ചകൾ നിരത്തുമ്പോൾ
ചെറുതുഷാറിൻ പൂവിൻ കുടമേ നിൻ ജീവിതം
ഇനിയും അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നില്ല


ഡോണ തോമസ്
8F ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത