ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഞാൻ

ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ആണ് ഞാൻ. എന്റെ ജനനം 2019 -നവംബർ 17 -ന് ചൈനയിലെ വുഹാൻ എന്ന നഗരത്തിലായിരുന്നു. എനിക്ക് മനുഷ്യ ശരീരത്തിൽ താമസിക്കാനാണ് ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ എനിക്ക് എല്ലാ രാജ്യങ്ങളിലും എത്താൻ കഴിഞ്ഞു. ഞാനിപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറാണ്. ഇപ്പോൾ ഞാൻ കാരണം ഇറ്റലി, സ്പെയിൻ, ലണ്ടൻ, അമേരിക്ക, ചൈന,തുടങ്ങിയ വികസിത വിദേശ രാജ്യങ്ങൾ എല്ലാം തന്നെ കണ്ണിൽ പോലും കാണാൻ കഴിയാത്ത എനിക്കു മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. എന്നാലും എന്നെ തുരത്താൻ എല്ലാവരും ആഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ പേടിച്ച് ഇപ്പോൾ ആരും പുറത്തുപോലും ഇറങ്ങാറില്ല. അതുകൊണ്ട് ഞാൻ ആകെ വിഷമത്തിൽ ആണ്. ഞാൻ ഒരാളുടെ ശരീരത്തിൽ കയറിയാൽ പതിനാല് ദിവസത്തിനുള്ളിൽ അയാൾക്ക് പണി കിട്ടും. എന്നെ കണ്ടുപിടിച്ച ഡോക്ടർ ഞാൻ കാരണം മരിച്ചു പോയി. എല്ലാ ആരോഗ്യ പ്രവർത്തകരും എന്നെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നു. മാസ്കുകളും, സോപ്പും, മറ്റ് സാനിറ്റൈസറുകളും ഒക്കെയാണ് ഇപ്പോൾ എന്റെ ശത്രുക്കൾ. അതുകൊണ്ട് ഞാൻ വളരെ അധികം പേടിച്ചിരിക്കുകയാണ്. അധികകാലം എനിക്കിവിടെ നിലനിൽപ്പുണ്ടാവില്ല എന്ന് ഇപ്പോൾ ഒരു തോന്നൽ....എന്തുതന്നെ ആയാലും ഈ മനുഷ്യരെ വിട്ടു പോകാൻ എനിക്ക് തോന്നുന്നേയില്ല.

നിഖിത പ്രദീപ്‌
3 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം