ഐശ്വര്യപ്രദായനി യു പി സ്കൂൾ കീരിക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കോവിഡ് 19


കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
ഇനിയാര് ഇനിയാര് മുന്പന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവര്
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രെയും ഭീകരനോ ?
ആണവായുധകോപ്പുകൾ പോലും നിന്റെ
ആനന്ദനൃത്യത്തിന് കളിപ്പാവയോ  ?
അഹന്തകൾ എല്ലാമേ വെടിയുക മനുഷ്യാ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
നിന്റെ നിസാരത ഓർക്കുക നീ

 

അമൃത എസ് പ്രശാന്ത്
5 A ഐശ്വര്യപ്രദായനി യു പി സ്കൂൾ കീരിക്കാട്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത