ഏ.വി.എച്ച്.എസ് പൊന്നാനി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
അന്താരാഷ്‍ട്ര വുഷു ചാമ്പ്യൻഷിപ്പ് : സ്കൂളിന് രണ്ടു സ്വർണ്ണം

ശ്രീലങ്കയിൽവച്ചു നടന്ന അന്താരാഷ്‍ട്ര വുഷു ചാമ്പ്യൻഷിപ്പിൽ, തവുലു വിഭാഗത്തിലെ നന്ദാവോ ഇവന്റിൽ, സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയായ അമിത ചന്ദ്രനും, ക്വാൻഷു ഇവന്റിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയായ ദേവികയും ഇന്ത്യക്കു വേണ്ടി ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി.

റനാ മജീദിന് വീണ്ടും സ്വർണ്ണം

ജില്ലാ തൈക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ 9എഫിലെ റനാ മജീദ് സ്വർണ്ണം മെഡൽ കരസ്ഥമാക്കി. കഴിഞ്ഞ വർഷം കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന തൈക്കൊണ്ടോ ചാമ്പ്യൻഷിപ്പിലും റനാ മജീദ് സ്വർണ്ണ മെഡൽ നേടിയിരുന്നു.