ആത്മാനന്ദ വിലാസം അപ്പർ പ്രൈമറി സ്‌കൂൾ, നൂറ്റിമൂന്നുവർഷങ്ങളുടെ ശ്രേഷ്ഠം പാരമ്പര്യമുള്ള സരസ്വതി ക്ഷേത്രമാണ്. ജീവിതത്തിന്റെ ഉന്നതമായ വിവിധ ശ്രേണികളിൽ എത്തിപ്പെട്ട എത്രയോപേരേ വാർത്തെടുത്ത വിദ്യാലയം! പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ സ്‌കൂളിൻ്റെ മാനേജരായി സേവനം അനുഷ്ടിക്കാൻ അവസരം ലഭിച്ചത് ഒരു മഹാഭാഗ്യമായും ദൈവനിയോഗമായും ഞാൻ കാണുന്നു. ഈ സ്‌കൂളിൻ്റെ സ്ഥാപകൻ, സന്യാസവര്യനായ ശ്രീ ആത്മാനന്ദ സ്വാമികളെയും, ദീർഘകാലം മാനേജർ ആയിരുന്ന എൻ്റെ അഭിവന്ദ്യ മാതാവ് ശ്രീമതി ഭവാനിയമ്മയുടെയും, സ്‌കൂളിൻ്റെ വളർച്ച ഒരു സ്വപ്‌നമായിരുന്ന പിതാവ് ശ്രീ ഗോപാലൻ നായർ അടക്കമുള്ള എല്ലാ അധ്യാപകരെയും ആദരവോടെ സ്മ‌രിക്കുന്നു.

പുതിയ തലമുറയുടെ മാറ്റം ഉൾക്കൊണ്ടുകൊണ്ട്, ഒരു സംസ്‌കൃത സ്കൂൾ എന്ന പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ എല്ലാ രംഗത്തും മികവിന്റെ പാതയിലാണ് നമ്മുടെ സ്‌കൂൾ.