എ വി സംസ്കൃത യു പി സ്കൂൾ, തഴക്കര/അക്ഷരവൃക്ഷം
എൻ്റെ വിദ്യാലയം
ദേവാലയമാണൻ വിദ്യാലയം
സ്നേഹം വിളമ്പും അധ്യാപകർ
പൂമ്പാറ്റ പോലെൻ കൂട്ടുകാർ
അറിവിൻ വിളക്കാണെൻ വിദ്യാലയം.
കൃഷ്ണേന്തു
ക്ലാസ്-7
ബിജീഷ് കോർണർ
ആത്മമിത്രം
വേദന തന്നു നീ വേണ്ടതിലപ്പുറം
കണ്ണീരുതന്നു നീ അതിനോടൊപ്പം
സന്തോഷനേരമിത്തിരി കുറവാം ക്ഷണനേരം ദൈവമേയില്ലെനിക്കൊരുതരി പരിഭവം.
നീ തന്നെ നിറക്കുന്നമൂല്യ സുഹൃത്തിനെ
കാലത്തിനൊപ്പം കൂടെ നടക്കാൻ
കണ്ണീരിനൊപ്പം കരയാതിരിക്കാൻ വഴി തെറ്റിയിടുമ്പോൾ മാടി വിളിക്കാൻ.
എൻ്റെ സുഹൃത്തല്ലാതെയാരുണ്ട് വേറെ
ഇനിയെത്രകാതങ്ങൾ ബാക്കിയുണ്ടെങ്കിലും
ഇനിയെത്ര ജന്മങ്ങൾ പിറവിയുണ്ടെങ്കിലും നീയെന്നുമെന്നരികിലായി വേണം
ആത്മാവിൻ പാതിയായ് മൃത്യുവിനപ്പുറം
-സുധീഷ് ക്ലാസ്സ്-7