ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് വരദൂർ/2025-26/സ്കൂൾ ജനറൽബോഡി യോഗം

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 സ്കൂൾ ജനറൽ ബോഡി യോഗം


സ്കൂൾ ജനറൽ ബോഡി യോഗം ഉച്ചക്ക് 1.30 ന് നടന്ന ക്ലാസ്സ്‌ പി ടി എ ക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി ടി എ പ്രസിഡണ്ട് ഷാജി അധ്യക്ഷ സ്ഥാനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീജ ടീച്ചർ സ്വാഗതം ആശംസിച്ചു.  മൃദുല ടീച്ചർ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും  ഉണ്ണികൃഷ്ണൻ മാസ്റ്റർ വരവ്

ചെലവ് കണക്കും  ചന്ദ്രശേഖരൻ മാസ്റ്റർ ഉച്ച ഭക്ഷണത്തിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ശ രാജി ടീച്ചർ ചർച്ചക്ക് നേതൃത്വം നൽകുകയും  ചർച്ചക്ക് ശേഷം തീരുമാനങ്ങൾ എല്ലാവരും അംഗീകരിക്കുകയും ചെയ്തു. പിന്നീട്  ഉണ്ണികൃഷ്ണൻ മാസ്റ്റർ 2025-26 അധ്യയന വർഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കുകയും എല്ലാവരും ബഡ്ജറ്റ് അംഗീകരിക്കുകയും ചെയ്തു.  സ്കൂൾ ഹെഡ്മിസ്ട്രസ് ചോദ്യങ്ങൾക്ക് മറുപടി നൽകി.അതിനു ശേഷം പി. ടി എ എക്സിക്യൂട്ടീവിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു.  പ്രവീണ ടീച്ചർ നന്ദി പറഞ്ഞു. അധ്യക്ഷൻ യോഗം പിരിച്ചുവിട്ടു