പ്രകൃതിയെ നിന്നെ നശിപ്പിച്ചതിൻ നിൻ വിളയാട്ടമൊ ഇത്
ഒരു തൂവൽ സ്പർശം പോലെ നി ആഞ്ഞടിക്കുന്നു
ഇനിയുള്ള ഓരോ നിമിഷവും
ഒരു നൂൽപ്പാദയിലൂടെ ഒരു യാത്ര
കളംകളം കിളിയുടെ നാദവും
കുയിലിൻ്റെ പാട്ടും
നിശ്ചലമായി പോയല്ലൊ
ഞങ്ങളുടെ വിലാപം നികേൾക്കുന്നില്ലെ.
ഇതെന്തൊരു ശാപമൊ
ലോകത്തിൻ അവസാനമോ
ലോകമെനി ഞങ്ങളെ തിരിച്ചുവിളിക്കുന്നുവോ
ഞങ്ങളുടെ ജീവിതം ജീവിച്ചു കൊതി തീർന്നില്ല
എനിയുള്ള ഓരോ നിമിഷവും ഞങ്ങൾ നിന്നെ സംരക്ഷിക്കാൻ വേണ്ടി ജീവിക്കുന്നു
നദികളെയും പുഴകളെയും മരങ്ങളേയും പക്ഷിമൃഗാദികളെയും
ഒരു തരി പുൽക്കൊടിയെ പോലും നശിപ്പിക്കാതെ നിൻ ശാപമോക്ഷത്തിനായ് കാത്തിരിക്കുന്നു