എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26
സ്വാതന്ത്ര്യ ദിനാഘോഷം 2025
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടന്നു. സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി ശ്രീലത ടീച്ചർ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ പുരുഷോത്തമൻ കെ അധ്യക്ഷത വഹിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രീമതി അശ്വതി അജികുമാർ ആയിരുന്നു. പരിപാടിയിൽ വച്ച് റിട്ടയേർഡ് സൈനികൻ ശ്രീ മോഹനൻ ചാടകത്തെ ആദരിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടമാണ് ഇന്നിന്റെ ആവശ്യകത എന്ന് ആഹ്വാനം ചെയ്യപ്പെട്ട ചടങ്ങിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അരങ്ങേറി. കേരള എക്സൈസ് വകുപ്പ് ബന്തടുക്ക റേഞ്ചിന്റെ പ്രത്യേക സഹകരണത്തോടുംകൂടിയാണ് ഈ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. എക്സൈസ് ബന്തടുക്ക റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ സന്നിഹിതരായിരുന്നു. എക്സൈസ് ബന്തടുക്ക റേഞ്ച് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗോപി കെ, വിമുക്തി മെന്റർ&പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗോവിന്ദൻ. പി എന്നിവർ എക്സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് പരിപാടിയിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷമായി ബന്ധപ്പെട്ട പ്രസംഗം മത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും വിജയികളായവർക്കുള്ള സമ്മാനം സ്പോൺസർ ചെയ്തത് കുറ്റിക്കോൽ സുരഭി ട്രേഡേഴ്സ്, സഹ്യാദ്രി ഗ്രൂപ്പ് എന്നിവർ സംയുക്തമായിട്ടായിരുന്നു. സുരഭി ട്രേഡേഴ്സ് ഉടമ ശ്രീ ദാമോദരൻ പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് വിവിധ എൻഡോവ് മെന്റ് വിതരണം നടന്നു. പഠന പാഠ്യേതര രംഗത്ത് കഴിവ് തെളിയിച്ച വിദ്യാർത്ഥികൾ ആദരിക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ രാംദാസ് പി നന്ദി പറഞ്ഞു.