സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾതല പ്രവേശനോൽസവം

ജൂൺ 1- നു സ്കൂൾതല പ്രവേശനോത്സവം നടത്തുകയുണ്ടായി . കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെയാണ് പ്രവേശനോത്സവം നടത്തിയത് . യോഗം പി ടി എ പ്രസിഡന്റ് ശ്രീ സോജൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി സിനി എം കുര്യാക്കോസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു . പുതുക്കാട് എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ ,ബ്ളോക് പഞ്ചായത്തംഗം ശ്രീമതി ടെസി വിൽസൺ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് .പ്രിൻസ് , വാർഡ് മെമ്പർ ശ്രീ ദിനിൽ പാലപ്പറമ്പിൽ ,പ്രിൻസിപ്പൽ ഡോ .ബിനോയ് എൻ ജെ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിസി ക്‌ളീറ്റസ് കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ പരിപാടികൾ ആയിരുന്നു .


18 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി :

എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അളഗപ്പനഗർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകർ കൈകോ

https://schoolwiki.in/sw/67id

< എ പി എച്ച് എസ് അളഗപ്പനഗർ

Jump to navigationJump to search

ർത്തു. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പായി. കോവിഡിന്റെ കാലത്ത് പഠനം ഓൺലൈനായതോടെ കുട്ടികൾക്ക് സ്മാർട് ഫോണില്ലാത്തത് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിൽ സ്‌കൂളിലെ അധ്യാപകർ കൈകോർത്തു. സ്വയം പിരിവെടുത്തും സുഹൃത്തുക്കളോടും സഹപാഠികളോടും സാഹചര്യം വിവരിച്ചപ്പോൾ ലഭിച്ച തുകയും അടക്കം സ്വരുക്കൂട്ടി തങ്ങളുടെ വിദ്യാർഥികൾക്ക് ഇവർ പഠനത്തിന് അവസരമൊരുക്കി. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്കും സ്മാർട് ഫോൺ ലഭിച്ചു. ഫോണുകളുടെ വിതരണോദ്ഘാടനം എം.എൽ. ‍എ . കെ.കെ. രാമചന്ദ്രൻ നിർവ്വഹിച്ചു.


മാതൃഭൂമി സീഡ് ക്ളബ്ബ് ഉദ്ഘാടനം

അളഗപ്പനഗർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ ഉദ്ഘാടനം എൽ പി വിഭാഗം പിടിഎ പ്രസിഡന്റ് എം.പി അരുണിന്റെ വീട്ടിൽ ഫലവൃക്ഷതൈ നട്ട് കൊണ്ട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു.

സീഡ് ക്ലബ് ഉത്ഘാടനത്തോടാനുബന്ധിച്ച് സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ ഫലവൃക്ഷതൈകൾ നടുകയും ആവാസ വ്യവസ്ഥ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

പരിപാടികൾക്ക് പിടിഎ പ്രസിഡന്റ് സോജൻ ജോസഫ്, സീഡ് കോ- ഓഡിനേറ്റർ എം ബി സജീഷ് എന്നിവർ നേതൃത്വം വഹിക്കുകയും ചെയ്തു.


പരിസ്‌ഥിതി ദിനാഘോഷം

ജൂൺ 5 പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി ചിത്ര രചന, പോസ്റ്റർ , പ്രസംഗം , പരിസ്ഥിതി ഗാനം , പരിസ്ഥിതി ക്വിസ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു


ജൂൺ 19 -25 : വായനവാരം

പി .എൻ .പണിക്കർ സ്മരണാർത്ഥം ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം നടത്തി.ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെയാണ് ഉദ്‌ഘാടനം നടത്തിയത് . തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു വായന വാരാഘോഷം വിജയിപ്പിച്ചു.


ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ