സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിന് 100% വിജയം

2020 21 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം വരിച്ച നമ്മുടെ സ്കൂളിന് ആദരം അർപ്പിക്കാനായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി ഉപഹാരം നൽകി.ചടങ്ങിൽ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം വഹിക്കുന്ന ബഹു. ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ടീച്ചറെയും അഭിനന്ദിച്ചു.


എസ്.എസ്. എൽ. സി, പ്ലസ് ടു. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കൽ

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്നേ ദിനം ഉപഹാരം നൽകി ആദരിച്ചു.


എസ്. പി. സി. വിദ്യാർത്ഥികൾ വീടുകളിൽ ദേശീയപതാക ഉയർത്തിയപ്പോൾ

വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്താൻ സാധിക്കാത്ത ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ എസ് പി സി കേഡറ്റുകൾ അവരവരുടെ വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം ദേശീയ പതാക ഉയർത്തി ,ദേശസ്നേഹം പ്രകടമാക്കി.