എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ്-2023-24

2023-24 വർഷത്തെ സോഷ്യൽ ക്ലബ്ബിൻെറ ഉദ്ഘാടനം എയിംസ് കാസർഗോഡിൻെറ മാനേജിംഗ് ഡയറക്ടർ ശ്രീ രാഹുൽ നിർവഹിച്ചു.അതുപോലെ സ്കൂളിൻെറ ഈ വർഷത്തെ പ്രതിമാസ ക്വിസ് മത്സരത്തിൻെറ സമ്മാനവും രാഹുൽ സ്പോൺസർ ചെയ്തു.

SOCIAL CLUB
പച്ചക്കറിക്കൃഷി വിളവെടുപ്പ്
Haritha club 3.png

ഹരിതക്ലബ്

പത്രക്കുറിപ്പ്
ഹരിത ക്ലബ്ബ്

ഹരിത ക്ലബ്ബിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ കൺവീനർ ശ്രീ മുഹമ്മദലി മാസ്റ്ററിൻെറ നേതൃത്ത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.ഹരിത സേനയിലെ മറ്റംഗങ്ങളുടെ സഹകരണവും എല്ലാത്തിലുമുപരി ഹെഡ്മാസ്റ്ററുടെ എല്ലാവിധ സഹകരണവും പി ടി എ യുടെ പിന്തുണയും ഉണ്ട്.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. പയർ,വെണ്ട,മരച്ചീനി,കോവൽ,ചീര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തത്.പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചത്.




ഹരിതക്ലബ്ബ് 2023-24

Haritha vilaveduppu.jpg

ഈ വർഷത്തെ ഹരിത ക്ലബ്ബിൻെറ പ്രവർത്തനവും ശ്രീ മുഹമ്മദലി മാഷിൻെറ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ നടക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു.പ്രധാനമായും കാണ്ഡക്കൃഷിയാണ് ഈ വർഷം ചെയ്തത്.കപ്പ ,കാച്ചിൽ ,ചേന ,ചേമ്പ് മുതലായവ.ജൈവവളം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്.കപ്പയാണ് ഏറ്റവും കൂടുതൽ വിളവ് ലഭിച്ചത്.സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾക്കെന്നപോലെ കൃഷിയിലും ഹെഡ്മാസ്റ്ററുടെ പൂർണ്ണപിന്തുണയുണ്ടായിരുന്നു.

കപ്പ വിളവെടുത്തപ്പോൾ
പ്രതീക്ഷിച്ചതിലേറെ********
അധ്വാനത്തിൻെറ ഫലം