എ എൽ പി എസ് കൂനഞ്ചേരി/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ
വെട്ടും കുത്തും ലഹളകളും യുദ്ധങ്ങളുമൊന്നുമില്ലാത്തൊരു ലോകം സാദ്ധ്യമാവണം. ആ ലോകത്തുണ്ടാകേണ്ടത് മഹത്തായ മാനവികതയെക്കുറിച്ചുള്ളൊരു സുന്ദര സ്വപ്നങ്ങളാണ്. എന്നാൽ അത്തരമൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായിട്ടില്ല എന്നത് ദുഃഖകരമായൊരു വസ്തുതയാണ്. റഷ്യ - ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൂനഞ്ചേരി സ്കൂളിൽ " ഇനി ഒരു യുദ്ധം വേണ്ട എന്ന് ആഹ്വാനം ചെയ്തു കൊണ്ട് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചപ്പോൾ
ബഷീർ ദിനം
വായനയിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും മലയാള സാഹിത്യത്തെ പരിചയപ്പെടുത്തുന്നതിൽ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പങ്ക് വലുതാണ്. ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനുഗ്രഹീത മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താൻ കോട്ടയം തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). അദ്ദേഹത്തിന്റെ വിയോഗം ദിനം ഇന്ന് വൈക്കം മുഹമ്മദ് ബഷീർ ദിനമായാണ് ആചരിക്കുന്നത്.
പേപ്പർ ക്രാഫ്റ്റ് വർക്ക്ഷോപ്പ്
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി കൂനഞ്ചേരി എൽപി സ്കൂളിൽ പേപ്പർ ക്രാഫ്റ്റ് ശിൽപശാല സംഘടിപ്പിച്ചു
ഹോം ലാബ്
ഓരോ കുട്ടിയുടെയും ആദ്യവിദ്യാലയം എന്നു പറയുന്നത് ആ കുട്ടിയുടെ വീട് ആണ്. പഠനപ്രക്രിയയുടെ ആരംഭം തന്നെ വീട്ടിൽ നിന്നുമാണ്.അതിനാൽ ഹോംലാബ് എന്ന ആശയം ശാസ്ത്രപഠനത്തിൽ ഒരു നല്ല ആവേശം കുട്ടികളിൽ പകരുന്നതിന് സാധ്യമാക്കുന്നു.വീട്ടിൽ നിന്നും ഒറ്റക്ക് ചെയ്യുന്ന കൊച്ചു കൊച്ചു പരീക്ഷണങ്ങൾ, അതിന്റെ ഫലമായി ഉണ്ടാവുന്ന ഉത്പന്നങ്ങൾ എന്നിവ അവരുടെ ജിജ്ഞാസയും ഉത്സാഹവും വർധിപ്പിക്കുകയും ചെയ്യുന്നു.
ഗാന്ധി ജയന്തി
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി 1869 ഒക്ടോബർ രണ്ടിനാണ് ജന്മദിനം ഇന്ത്യ സ്വതന്ത്രമാക്കാൻ ബാബു നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല കുട്ടികൾ സ്നേഹത്തോടെ ബാപ്പു എന്നും ബാപ്പുജി എന്നും അദ്ദേഹത്തെ വിളിക്കുന്നു എൻറെ ജീവിതമാണ് എൻറെ സന്ദേശം എന്ന് പറയാൻ സാധിക്കുന്ന ഒരേയൊരു വ്യക്തിയാണ് ഗാന്ധിജി ഗാന്ധിജിയുടെ ജീവിത ദർശനം കുട്ടികളിലേക്ക് എത്തിക്കാൻ ആവശ്യമായ വിവിധതരം പ്രവർത്തനങ്ങൾ കൂനഞ്ചേരി എൽ പി സ്കൂളിൽ സംഘടിക്കപ്പെട്ടു.
ലഹരി വിരുദ്ധ ദിനം
യുവതലമുറയെ നാശത്തിലേക്കു നയിക്കുന്ന ലഹരിപദാർത്ഥങ്ങൾ ക്കെതിരെ പോരാടാനും അതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ നന്നായി കൂനഞ്ചേരി എൽ പി സ്കൂൾൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
കുരുന്നുകൾക്കുള്ള വരവേൽപ്പ്
വിദ്യയുടെ മധുരം നുകർന്നു തുടങ്ങുന്ന കുരുന്നുകൾക്ക് ആയി കൂനഞ്ചേരി എൽ പി സ്കൂൾ ഒരുക്കിയ പ്രവേശനോത്സവ ദിനത്തിലെ കാഴ്ചകൾ
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്.