എ എൽ പി എസ് കണ്ണികുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ് എ എൽ പി എസ് കണ്ണികുളങ്ങര . 1968 ഏപ്രിൽ 30 ന് സ്കൂളിന് അഗീകാരം ലഭിച്ചു. ജൂൺ ഒന്നാം തിയ്യതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .  164 കുട്ടികളാണ് ആദ്യം ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് .സ്കൂളിന്റെ ആദ്യ മാനേജർ ശ്രീ അലി മാസ്റ്റർ ആയിരുന്നു .25 വർഷത്തോളം അദ്ദേഹം മാനേജർ ആയി തുടർന്നു .അതിനു ശേഷം ശ്രീ വി എൻ  വിഷ്ണുനമ്പുതിരിപ്പാട്‌ മാനേജർ പദവിയിലേക്ക് വന്നു .2008ൽ ഷാജിൻ നടുമുറി സ്കൂൾ ഏറ്റെടുത്തു .2014 വരെ   ഷാജിൻ നടുമുറിയായിരുന്നു മാനേജർ . അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം, ഭാര്യയായ രേഖ ഷാജിൻ മാനേജരായി തുടരുന്നു .  ആദ്യ പ്രധാന അധ്യാപകൻ ശ്രീ കെ ബി മുഹമ്മദ് കുഞ്ഞി  മാസ്റ്റർ ആയിരുന്നു .തുടർന്ന് ശ്രീമതി  ഇ ആർ സീമു ,ശ്രീ പി ജി രാജൻ , ശ്രീമതി പി  ബി  ജലജ എന്നിവർ പ്രധാന   അധ്യാപക സ്ഥാനം അലങ്കരിച്ചു . 2020 ജൂണിൽ ശ്രീമതി  പി എസ് സിന്ധു പ്രധാനാധ്യാപികയായി   ചുമതലയേറ്റു .