2024-25 പ്രവേശനോത്സവം

2024-25 പ്രവേശനോത്സവം
പ്രവേശനോത്സവം കാര്യപരി പാടികൾ


2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3-ാം തിയ്യതി നടന്നു. ആരാധ്യ മിഥുൻ്റെ പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് ശ്രീമതി അജിത ടീച്ചർ സ്വാഗതം പറഞ്ഞു.PTA വൈസ് പ്രസിഡൻ്റ് CA മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രണ്ടാം വാർഡ് മെമ്പർ കെ കെ സഗീർ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തിയത് മാനേജർ അബ്ദുൾ മജീദ് സാർ ആണ്.MPTA വൈസ പ്രസിഡൻ്റ് സിനി SRG കൺവിനർ ഖദീജ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ച പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി സൂരജ് മാസ്റ്റർ നന്ദി പറഞ്ഞു .

2024 ജൂൺ 5 പരിസ്ഥിതി ദിനം

2024 പരിസ്ഥിതി ദിനാഘോഷം

ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ വളരെ വിപുലമായി ആ ചരിച്ചു. മനേജർ വൃക്ഷത്തൈ നട്ട് ദിനാചര ന്ന പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി. ക്ലാസ് തലത്തിൽ പോസ്റ്റർ രചന, പ്പക്കാർഡ് നിർമ്മാണം, പ്രസംഗം ക്വിസ്സ് തുടങ്ങി വിവിധ പ്രവർത്തങ്ങൾ നടത്തി വിശയികളെ കണ്ടെത്തി.

മെഹന്തി ഫെസ്റ്റ് 2K24

മെഹന്തി ഫെസ്റ്റ്
മൈലാഞ്ചിയിടൽ മത്സരം

2024 ജൂൺ 14 വെള്ളിയാഴ്ച പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം നടത്തി വിജയികൾക്ക് സമ്മാനം വിതരണം നടത്തി.