ഒറ്റക്കെട്ടായി പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടേണം സോപ്പിനാലെ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
നന്നായാകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തൂ
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി,സുനാമി നേരിട്ടൊര
ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട് .