നീയാണലോ ആ പൂമൊട്ട്,
എൻ മുറ്റത്തെ ചെടിയിൽ നിന്നെനിക്കായി വന്ന മാലാഖ. . . . . . . .
ഒരു നിറ പുഞ്ചിരിയോടെ അവളതാ,
എന്നെ നോക്കി നിൽക്കുന്നു . . . . . . . '
മനസ്സിലെ ഒരായിരം ചോദ്യങ്ങളുമായി,
അവളതാ പുഞ്ചിരിക്കുന്നു . . . . . . . '
നിന്നെ ആശ്രയിച്ചതാ പൂമ്പാറ്റകൾ,
നിൻ മെല്ലേ വട്ടമിട്ടു പറക്കുന്നു . . . . . . . '
നിനക്ക് തണലേകാനും കുളിരേകാനും,
നിന്നെ കാത്തതാ കുഞ്ഞു മഴത്തുള്ളികൾ . . . . . . . '
നീ അവർക് സന്തോഷമേകുവിൻ . . . . . . . '
എൻ മാലാഖ പൂമൊട്ടെ നീ ,
എന്നെ നോക്കി പുഞ്ചിരിക്കുവിൻ . . . . . . . '