എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ വൈറസ്

ഹു . . . ഹ . . . ഹ . . . ഹ . . ഞാൻ കൊറോണ വൈറസ്, നിങൾ ആരെങ്കിലും എന്നെ തൊട്ടാൽ നിങളുടെ കൂടെ വരും. എനിക്കങ്ങനെ പുറത്തധികനേരം ജീവിക്കാനാവില്ല. നിമിഷനേരം കൊണ്ട് മനുഷ്യ ശരീരത്തിൽ കയറിക്കൂടും, അതെനിക്ക് വല്യഷ്ട്ട. . . എനിക്ക് ലോകത് എവിടെയും വിസയും പാസ്സ്‌പോർട്ടും ഒന്നും വേണ്ടാതെ ചുറ്റി കറങ്ങാം . ഞാൻ അത്ര മോശക്കാരനുന്നുമല്ല, എനിക്കിപ്പോ വല്യ സന്തോഷാ . . . എന്നെ ഇല്ലതെക്കൻ ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പിന്നെ ഒരു കാര്യം പല വിരുതന്മാരും അവരുടെ ശരീരത്തിൽ നിന്ന് തട്ടിമാറ്റുന്നുണ്ട് . അതെനിക് വല്യ സങ്കടള്ള കാര്യാ . . . ആളുകൾ കൂട്ടം കൂടുന്നതൊക്കെ എനിക് വല്യഷ്ട്ട . . .മാത്രമല്ല ഒരു കൂട്ടരെ എനിക്ക് ഒട്ടും ഇഷ്ടമല്ല ഈ ഡോക്ടർമാർ, നഴ്‌സ്‌മാർ , ആരോഗ്യ പ്രവർത്തകർ, പോലീസ്ഏമാന്മാർ . വീടിന് പുറത്തേക്കിറങ്ങരുത് എന്നൊക്കെ പറയുന്നവരെ എനിക്ക് ദേഷ്യാ . . .

നിങ്ങടെ കൂടെ കൂടിയാലോ, എനിക്ക് നിങളെ നശിപ്പികാം . പക്ഷെ, ആരോഗ്യള്ള ചിലവാന്മാര് രക്ഷപെടും. പക്ഷെ എന്റെ ആഗ്രഹം നിങളെ ഇല്ല്യാണ്ടാകണംന്നാ . . . ഞാനങ്ങനെ തോൽകൂലടാ . . .

ഭയം വേണ്ട . . . ജാഗ്രത മതി . . . '

സ്വൽഹ. എ . വി .
5 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ