പ്രവേശനോത്സവം - 2025

2025-26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. ഉദ്ഘാടനം നിർവഹിച്ചത് പി ടി എ പ്രസിഡന്റ് ടി നൗഷാദ്  ആയിരുന്നു. പ്രവേശനം നേടിയ കുട്ടികൾക്കെല്ലാം ബലൂണുകളും കളറുകളും  നൽകി. മിക്കി മൗസിന്റെ രൂപത്തിൽ വേഷപ്പകർച്ച ചെയ്തവർ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണവും ഉണ്ടായിരുന്നു വളരെ നന്നായി തന്നെ പരിപാടികൾ നടന്നു

 
19801-praveshanolsavam 25
 
19801-praveshanolsavam image2
 
19801-praveshanolsavam image1
 
19801-praveshanolsavam image3
 
19801-praveshanolsavam image4

ജൂൺ 5 ലോക പരിസ്ഥിതി ദിനം

 
environmental day
 
environmental day

പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പ്രകൃതിക്ക് ഒരു കൈത്താങ്ങ്, പരിപാടികൾ നടന്നു.

ജൂൺ 19 വായനാദിനം

 
vayanadinam
 
vayanadinam
 
vayanadinam

വായനാദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. ജൂൺ 19ന് വായനാദിനക്വിസ്സും ജൂൺ 23ന് വായനാ മത്സരവും നടന്നു. വായനാദിനത്തിന്റെ ഭാഗമായി ഉല്ലാസ് ലൈബ്രറി സന്ദർശിച്ചു.ലൈബ്രറി സന്ദർശിച്ചതിലൂടെ കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടാൻ സാധിച്ചു

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം വളരെ വിപുലമായി ആഘോഷിച്ചു.ബഷീർ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് കുട്ടികൾ കഥാപാത്രങ്ങളെക്കുറിച്ച് ചെറുവിവരണം  നടത്തുകയുണ്ടായി. തുടർന്ന് ബഷീർ കൃതികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രദർശനവും ഡോക്കുമെന്റേഷനും നടന്നു. കൂടാതെ ക്വിസ് മത്സരവും നടത്തി.

വിദ്യാരംഗം കലാസാഹിത്യ വേദി

 
vidyarangam
 
vidyarangam

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം15/7/2025 രാവിലെ 11 മണിക്ക് ശ്രീ റഷീദ് പരപ്പനങ്ങാടി (കഥാകൃത്ത്) ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് ഹെഡ്മാസ്റ്റർ സ്വാഗതം നിർവഹിച്ചു. അധ്യക്ഷ സ്ഥാനം വിദ്യാരംഗം കൺവീനർ രാധിക ടീച്ചർ നിർവഹിച്ചു. കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന രീതിയിൽ റഷീദ് മാസ്റ്റർ ക്ലാസ് എടുത്തു. വളരെ വിജയകരമായി പരിപാടി പൂർത്തിയാക്കി.

ജൂലൈ 21 ചാന്ദ്രദിനം

 
chandradinam
 
chandradinam

ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. ചാന്ദ്രദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്രദിന പതിപ്പ്, ചുമർ പത്രിക, നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ എല്ലാം വളരെ വാശിയേറിയതായിരുന്നു