ഉള്ളടക്കത്തിലേക്ക് പോവുക

എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോത്സവം 2025.

ഡോ.അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സതീശൻ സ്വാഗത പ്രസംഗം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി പ്രവേശനോത്സവ ഉദ്ഘാടനവും ഫോട്ടോ ഗ്യാലറിയുടെ അനാച്ഛാദനവും നിർവഹിച്ചു. നൂറിലധികം മഹത് വ്യക്തികളുടെ ഫോട്ടോകളാണ് ഗ്യാലറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാർഡ് മെമ്പർ സുമിത്ര ബാബു അധ്യക്ഷത വഹിച്ചു. അഞ്ചാം ക്ലാസിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും, കളിപ്പാട്ടങ്ങളും, മധുരവും നൽകി സ്വീകരിച്ചു. ATDO മനോജ്, പ്രിൻസിപ്പൽ സ്വർഗിണി, പിടിഎ പ്രസിഡന്റ് ചന്ദ്രൻ, സീനിയർ സൂപ്രണ്ട് ശ്രീകല, സീനിയർ അസിസ്റ്റന്റ് ഷാജി അബ്രഹാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മലയാളം അധ്യാപിക സ്മിത. വി. നന്ദി പ്രസംഗം നടത്തി.

പരിസ്ഥിതി ദിനം 2025

ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം ഇക്കോ ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും SPC യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നിർവഹിച്ചു. ഹെഡ്മാസ്റ്ററും ,സീനിയർ സൂപ്രണ്ടും ഫല വൃക്ഷ തൈകൾ നട്ട് പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ 'പ്രകൃതി ' എന്ന വിഷയം നല്കി കവിതാ രചനാ മത്സരവും ,ചിത്രരചനാ മത്സരവും നടത്തി. പരിസ്ഥിതി ക്വിസ് മത്സരവുംഎച്ച് എസ്, യു പി വിഭാഗങ്ങൾക്ക് പ്രത്യേകം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുള്ള സാർ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഫാത്തിമ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി .സ്മിത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞചൊല്ലിക്കൊടുത്തു .അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ചെയ്ത പരിസ്ഥിതിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രകാശനവും സ്പെഷ്യൽ അസംബ്ലിയിൽ വെച്ച് നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി റീൽസും അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

വായനദിനാചരണം 2025

ജൂൺ 19 വായനദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്റ്റർ ശ്രീ അബ്ദുള്ള എസ് സംസാരിച്ചു .വിദ്യാരംഗം കൺവീനർ സ്മിത വി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ഏഴാം ക്ലാസ് വിദ്യാർത്ഥി രാഹുൽ പി ആർ, പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.വായനദിന സന്ദേശം മലയാളം അധ്യാപിക റെജുല ടി പി നൽകി.വായനയെ കുറിച്ചുള്ള മനോഹരമായ ഒരു കൊച്ചു കവിത ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണപ്രസാദ് ആലപിച്ചു.

ലഹരി വിരുദ്ധ ദിനാചരണം 2025

ലോക ലഹരി വിരുദ്ധ ദിന പരിപാടിയുടെ ഉദ്ഘാടന കർമം ഹെഡ്മാസ്റ്റർ ശ്രീ അബ്ദുള്ള  എസ് നിർവഹിച്ചു. സീനിയർ സൂപ്രണ്ട് ശ്രീമതി ശ്രീകല ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിക്കെതിരെ പോരാടാം എന്ന വിഷയത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീ ഷാജി അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ലഹരി യുവ സമൂഹത്തിൻെറ വിപത്ത് എന്ന വിഷയം അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശരൺ അവതരിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ സി പി ഓ ശ്രീമതി സ്മിത വി ചൊല്ലിക്കൊടുത്തു.ക്ലാസ് അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം അധ്യാപിക ശ്രീമതി റജുല ടി.പി നിർവഹിച്ചു. ആരോഗ്യമാണ് ലഹരി എന്ന സന്ദേശം നൽകിക്കൊണ്ട് ശ്രീ മോഹനന്റെ നേതൃത്വത്തിൽ കുട്ടികൾ സൂമ്പ നൃത്തവും ലഹരി വിരുദ്ധഗാനവും  അവതരിപ്പിച്ചു.ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകുന്ന കുട്ടികളുടെ റീൽസ് പ്രകാശനവും , ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ടെലിഫിലിമും പ്രദർശിപ്പിച്ചു.

വിജയോത്സവം 2025

28/07/2025ന് , SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിന് വേണ്ടി വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാജു അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി  വിജോൾ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ, സുമിത്ര ബാബു, സീനിയർ സൂപ്രണ്ട് ശ്രീകല ടി പി, ഹെഡ്മാസ്റ്റർ അബ്ദുള്ള എസ്, പ്രിൻസിപ്പൽ സ്വർഗിണി, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനദാനവും നൽകി.

പ്രേംചന്ദ്  ജയന്തി

ജൂലൈ 31, ഹിന്ദിയിലെ പ്രമുഖ സാഹിത്യകാരനായ പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. ഹിന്ദി അധ്യാപിക അനിത.എ കെ കുട്ടികൾക്ക് പ്രേംചന്ദിനെ പരിചയപ്പെടുത്തി സംസാരിച്ചു.എട്ടാം ക്ലാസിലെ ശ്യാംജിത്ത് പ്രേംചന്ദി നെ കുറിച്ച് പ്രസംഗിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

ENGLISH DELIGHT 25

Workshop on English

ആഗസ്റ്റ് 4 ,5, 6 തീയതികളിൽ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ 5 മുതൽ 9 വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷിൽ നേടേണ്ടിയിരുന്ന കഴിവുകളുടെ കുറവുകൾ പരിഹരിക്കുന്നതിന് വേണ്ടി നടത്തിയ ഒരു പഠന ക്യാമ്പ് ആണ് English Delight 25. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സുരേഷ് .കെ .ബി പി സി ( മാനന്തവാടി ).അധ്യക്ഷ സുമിത്ര ബാബു . ഹെഡ്മാസ്റ്റർ, അധ്യാപകൻ ഷാജി എബ്രഹാം എന്നിവർ സംസാരിച്ചു. ക്യാമ്പ് മൂന്ന് ദിവസമായി നടത്തി.

.സ്വാതന്ത്ര്യദിനാഘോഷം 2025.

ആഗസ്റ്റ് 15, 79 ആം സ്വാതന്ത്ര്യദിനാഘത്തോടനുബന്ധിച്ച് സ്കൂളിൽ പ്രിൻസിപ്പലും ,പിടിഎ പ്രസിഡണ്ടും കൂടി പതാക ഉയർത്തി .ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .പ്രിൻസിപ്പൽ ,പിടിഎ പ്രസിഡണ്ട് അധ്യാപകർ എന്നിവർ ആശംസ പ്രസംഗവും നടത്തി .അതിനുശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായി .വിവിധ ക്ലാസുകളുടെ ചുമർപത്രിക പ്രദർശനവും നടത്തി .പരിപാടികൾക്ക് ശേഷം പായസദാനവും നടത്തി.

ശിശുദിനാഘോഷം -2025

നവംബർ 14 ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയിൽ അധ്യക്ഷ സ്ഥാനം വഹിച്ചത് പ്രിൻസിപ്പൽ സ്വർഗ്ഗിണി ടീച്ചർ ആണ്. അധ്യാപകരും അനധ്യാപകരും ആശംസകൾ നേർന്നു .ശിശുദിന റാലി ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ  ലീഡർ നന്ദി പറഞ്ഞു . പരിപാടിക്ക് ശേഷം മധുരപലഹാരം വിതരണവും നടത്തി.