രോഗാണുക്കൾ പകരാതിരിക്കാൻ മൂക്കും വായും മൂടിക്കെട്ടു
ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായ്
സോപ്പ് കൊണ്ട് കഴുകീടു
രോഗാണുക്കൾ പകരാതിരിക്കാൻ
വീട്ടിലിരുന്ന് പ്രതിരോധിക്കൂ
പ രി (ഭാ ന്തരാകാതെ നമ്മൾ
ജാഗ്രതയോടെ മുന്നേറു
ഒറ്റക്കെട്ടായ് നിൽക്കാം നമുക്ക്
രോഗാണുക്കളെ ചെറുത്തീടാൻ
അരുതെഅരുതെ പോകരുതെ
ആൾക്കൂട്ടത്തിൽ പോകരുതെ
രോഗാണുക്കൾ പകർന്നീടും
ഉത്സവമെല്ലാം മാറ്റി നിർത്തൂ
രോഗം വന്നത് മാറിടട്ടെ
പഠനം നമുക്ക് വീട്ടിലാവാം
രോഗത്തിൽ നിന്ന് മുക്തി നേടാൻ
പയ്യെ പയ്യെ പറയട്ടെ
നാം തന്നെ നമ്മുടെ രക്ഷകർ Sheeb all k