എ. എൽ. പി. എസ്. വേലൂപ്പാടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതിഭാസംഗമം

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി ബിആർസി യുടെ സഹായത്തോടെ പ്രത്യേകം ക്ലാസുകൾ നടത്തുന്നുണ്ട്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,ഗണിത ലാബ്  എന്നിവയിലൂടെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സർഗാത്മകകഴിവുകൾ വികസിപ്പിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും പ്രതിഭാസംഗമം പരിപാടി നടത്തുന്നുണ്ട്. വിദ്യാലയത്തെ സമൂഹമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി  കോർണർ പിടിഎ സംഘടിപ്പിക്കുന്നുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളെയും കലാപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുവേണ്ടി ആഴ്ച്ച  തോറും അരമണിക്കൂർ നേരം വിജ്ഞാനവും കൗതുകവും സംഗീതവും കലർന്ന വിവിധ പരിപാടികൾ നടത്തി വരുന്നു .അവതരണവും നേതൃത്വവും കുട്ടികൾ തന്നെയാണ് നിർവ്വഹിക്കുന്നത്. വാർത്തവായനയിലൂടെ ദൈനംദിന വാർത്തകൾ കുട്ടികളിൽ എത്തിക്കാനും അവസരമൊരുക്കുന്നു.

ലൈബ്രറി

എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്ക് വായിക്കുവാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലൈബ്രറിയും അതോടൊപ്പം അമ്മ വായനയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എല്ലാ മാസവും ക്ലാസ് പിടിഎ ചേരുന്നത് കുട്ടികളുടെ പഠന നിലവാരത്തെ മെച്ചപ്പെടുത്തുന്നതിന് ഗുണകരമാകുന്നുണ്ട്

ജൈവ പച്ചക്കറി കൃഷിക്ക് ഊന്നൽ നൽകിക്കൊണ്ട് കാർഷിക ക്ലബിന്റെ കീഴിൽ കൃഷിയിറക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട് .വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ഒരു തൈ നടാം എന്ന ലേബലിൽ അവർക്കിഷ്ടമുള്ള സസ്യങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ നടുന്നു .


ശില്പശാല

കുട്ടികളിലെ സർഗാത്മകതയും സാഹിത്യഅഭിരുചിയും അഭിനയ തത്പരതയും വികസിപ്പിക്കുന്നതിനുവേണ്ടി നിരവധി ശില്പശാലകൾ എല്ലാ അധ്യയന വർഷങ്ങളിലും നടത്തിപ്പോരുന്നു .

ഉച്ചഭക്ഷണം

ഉച്ചഭക്ഷണ പരിപാടി നല്ലനിലയിൽ നടന്നുവരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിഭവങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റിയുടെ  നിർലോഭമായ സഹകരണം ഉച്ചഭക്ഷണ പദ്ധതികൾക്ക് ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് വിവിധവും പോഷകസമൃദ്ധവുമായ ഭക്ഷണം തയ്യാറാക്കി നൽകാൻ ഉച്ചഭക്ഷണക്കമ്മറ്റി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ

കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം