എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പ്രകൃതിയിൽ ലോക്ഡൗൺ വരുത്തിയ മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിൽ ലോക്ഡൗൺ വരുത്തിയ മാറ്റം


സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് അടക്കമുള്ള അപകടകരമായ രശ്മികളെ തടഞ്ഞു നിർത്തി ഭൂമിക്കു സംരക്ഷണ കവചമൊരുക്കുന്ന ഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ ഭൗമ നിരീക്ഷണ പദ്ധതിയായ കോപ്പർ നിക്കസ് മോണിറ്റിങ് സർവീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 10 ലക്ഷം കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന സുഷിരം ആർട്ടിക് മേഖലയുടെ മുകളിലായിരുന്നു. അവിടേക്ക് തണുത്ത വായു എത്തിയതു മൂലമുള്ള വ്യതിയാനമാണ് ഇതിന് കാരണം.അന്തരീക്ഷ മലിനീകരത്തിന്റെ കുറവും ഇതിന് കാരണമാകും.



ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമെന്ന ഡൽഹിയുടെ കുപ്രസിദ്ധി മായുകയാണ്, ഈ ലോക് ഡൗൺ കാലത്ത്. മലിന വായു വീർപ്പുമുട്ടിയ നഗരം ഇപ്പോൾ ശുദ്ധവായു ശ്വസിക്കുന്നുവെന്നതും ആശ്വാസം. 55 പ്രധാന നക്ഷത്രങ്ങൾ ഡൽഹിയുടെ ആകാശത്ത് ഇപ്പോൾ തെളിഞ്ഞു കാണാമെന്നു വാനനിരീക്ഷകർ പറയുന്നു. ഏപ്രിലിൽ പതിവില്ലാത്ത പക്ഷികൾ സുലഭമാണെന്ന് പക്ഷി സ്നേഹികളും അഭിപ്രായപ്പെടുന്നു.ലോക് ഡൗണിന് മുൻപു 10-12 നക്ഷത്രങ്ങൾ മാത്രം ദ്യശ്യമായിരുന്ന നഗരത്തിൽ ഇപ്പോൾ 55 പ്രധാന നക്ഷത്രങ്ങൾ തെളിഞ്ഞു കാണുന്നു. മലിനീകരണത്തോടൊപ്പം ലൈറ്റുകളുടെ അമിത വെളിച്ചവും കാഴ്ചയെ ബാധിച്ചിരുന്നു. ലോക് ഡൗണിൽ ഇത് രണ്ടും കുറഞ്ഞു. ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾ ദ്യശ്യമാണെന്നുള്ളതും ആശ്വാസകരമായ വാർത്തയാണ്.


നന്ദന ആർ അജിത്
8 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം