എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/പോരാളി

Schoolwiki സംരംഭത്തിൽ നിന്ന്
പോരാളി



നാട്ടിലിറങ്ങാതെ റോഡിലിറങ്ങാതെ
പാടത്തിറങ്ങാതെ
പറമ്പിലിറങ്ങാതെ
വീട്ടിലിരിക്കാം കൊറോണയെ തടുക്കാം
പാർട്ടികൾ വേണ്ട കല്ല്യാണം വേണ്ട
ലോകമെമ്പാടും ഭീതിയിലായി
ചിക്കനും മട്ടനും ബിരിയാണിയുമില്ലാതെ
ചക്കയും കഞ്ഞിയും
കഴിച്ച് വീട്ടിലിരിക്കാം
വ്യാധി പോകും വരെ.

ഡോക്ടറും പോലീസും മാത്രം കരുതിയാൽ
പോകുന്നതല്ലീ മഹാമാരി
ഒന്നിച്ചിരിക്കാം ഒറ്റക്കെട്ടായിരിക്കാം
സൂക്ഷിച്ചിരിക്കാം
കൊറോണ പോകും വരെ
ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ
ഒന്നിച്ചു പോരാടീ മഹാമാരിയെ
അകലം പാലിക്കാം നമുക്ക്
അകലം പാലിക്കാം
മുഖം മറച്ചിടാം
മഹാമാരിയെ തുരത്താം.
 

നജാലിയ എംവി
5 സി എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത