ഒന്നിച്ചു തൊടുത്ത
ഒരുകൂട്ടം അസ്ത്രം പോലെ,
പലവരിപ്പാത,
അത് പിളർന്ന്
വയലുകളുടെ മാറിടം
ഗദ കൊണ്ട്
തല്ലിതകർത്തൊരു
ആനയുടെ മസ്തകം
സഹ്യശീർഷം.
ചതുരംഗപ്പലകയിൽ
ബഹുനില കെട്ടിടം.
കാടിനും നാം തീർത്തു-ചെക്ക്
വാപിളർന്നെത്തുന്നു
നഗരമൊരു സഹാറയായി.
ഗ്രാമങ്ങളെയാകെ വിഴുങ്ങിടുന്നു.
ചങ്ങലക്കെട്ടിനാൽ
ബന്ധിക്കണം നാം
മർത്യൻ ചമച്ചൊരീ
യുദ്ധക്കൊതി.
കണ്ണികളാകെ വിളക്കിച്ചേർക്കാം
പ്രകൃതിയുടെ ശൃംഖല
ഇനിയുമെന്നും.