എ.യു.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/പൗരത്വമുറപ്പാക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
പൗരത്വമുറപ്പാക്കൽ
           വൈകുന്നേരമായപ്പോൾ മട്ടുപാവിൽ ഉലാത്തിക്കൊണ്ടിരിക്കുകയാണ് റസിയ.  എന്തോ ചെറിയ ഒരു ഭയം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ഇടയ്ക്കിടെക്ക് മുറിയിലിരുന്ന് കാർട്ടൂൺ കാണുന്ന തന്റെ രണ്ടു മക്കളെയും നോക്കുന്നുമുണ്ട്.

ഇക്ക ഇന്നും വരാൻ വൈകുന്നല്ലോ, അവൾ ക്ലോക്കിലേക്ക് തറപ്പിച്ചു നോക്കി. കണ്ണ് എടുത്തില്ല അപ്പോഴേക്കും മുറ്റത്ത് ഒരു കാറിന്റെ ഹോൺ മുഴങ്ങി. <br "ഹോ ! വന്നു, ഇപ്പോഴാ സമാധാനമായാത്, എന്താ വരാൻ വൈകിയത് " കോണിപ്പടികളിറങ്ങുമ്പോൾ അവൾ ആകാംഷയോടെ ചോദിച്ചു. <br "വഴിയിൽ വല്ല ബ്ലോക്കും കാണും ", ഷഫ്‌ന ഉപ്പാന്റെ പക്ഷമുറപ്പിച്ചു.
"ജനിച്ച നാട്ടിൽ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണ് നമുക്ക്. ഇനി നമ്മൾ എന്ത് ചെയ്യും" റസിയ തന്റെ പേടി കാണിച്ചു. <br "നീ എന്തിനാ പേടിക്കുന്നെ സൗദിയിൽ ഉള്ള നിന്റെ ബാപ്പാന്റെ അടുത്ത് പോയി നിന്നാ പോരെ നിനക്ക്. അപ്പോൾ നിനക്ക് എന്ത് പ്രശ്നം, എവിടെയും ആരും ഇല്ലാത്ത എനിക്കല്ലേ പ്രശ്നം, നീ കുറച്ചു വെള്ളമെടുക്ക്. " <br വെള്ളം എടുക്കാൻ പോയപ്പോളും അവളുടെ മനസ്സിൽ ബർത്ത് സർട്ടിഫിക്കറ്റും പാസ്‌ പോർട്ടും ആയിരുന്നു.
"ഇക്കാ..... നാളെ എന്താ ചായക്ക് കടി? " അവൾ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു.
"ഓ.. നിന്റെ സർട്ടിഫിക്കറ്റും പാസ്‌പോർട്ടും പോരെങ്കി ഐഡന്റിറ്റി കാർഡും എടുത്തോ !!"

ഫാത്തിമ ഹുദയും ഫാത്തിമ ഹാദിയയും
7A എ.യു.പി.സ്കൂൾ കൊടക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ