കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കുവാൻ ഒരുങ്ങാത്ത മക്കളെ
പൊറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്നു ഞാൻ
ഭൂമി പിളരുന്നു മരണമാം വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്ന തടാകമെന്നപോൽ
ഓർക്കുക മർത്യ നീ
ജീവൻ തുടിച്ചുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും
നീ
ഒരു നാൾ