എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണയും ജാഗ്രതാ നിർദേശങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ജാഗ്രതാ നിർദേശങ്ങളും

ലോകത്തെത്തിയ കൊറോണ വൈറസ്
ലോകത്തെങ്ങും ഭീതി പരത്തി
ഒപ്പം നമ്മുടെ കൂടെയുണ്ട്
ദൈവതുല്യരാം മാലാഖമാർ
ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി
നമ്മുടെയാരോഗ്യ വകുപ്പ്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് പൊത്തേണം
ആരാഗ്യത്തിന് നിർദ്ദേശങ്ങൾ
പാലിക്കേണം എപ്പോഴും
ഇടയ്ക്കിടയ്ക്ക് കൈകൾ രണ്ടും
സോപ്പുപയോഗിച്ച് കഴുകേണം
എല്ലായ്പ്പോഴും എല്ലാ നേരവും
ജാഗ്രതയോടെയിരിക്കേണം
മുഖാവരണമണിഞ്ഞേ
പുറത്തിറങ്ങാവൂ
അകന്നിരിക്കാം
നല്ലൊരു നാളേക്കായ്
ആരും ആരും പേടിയ്ക്കരുതേ
എല്ലായ്പ്പോഴും ജാഗ്രത വേണം
നല്ലൊരു നാളേക്കായി നമുക്കിനി
ചിന്തിച്ചൊന്നായ് നിന്നീടാം
 

അഭിജിത്ത് വി
7 A എ.യു.പി.എസ്.കേരളശ്ശേരി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത