എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ മാലിന്യത്തിൽ നിന്നും മനോഹാരിതയിലേക്ക്.....

Schoolwiki സംരംഭത്തിൽ നിന്ന്
  മാലിന്യത്തിൽ നിന്നും മനോഹാരിതയിലേക്ക്.....   
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്  പരിസരമലിനീകരണം . നമ്മുടെ പരിസരവും, തുറസായ സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും, അരുവികളും, തോടുകളും, നദികളും, എല്ലാം മാലിന്യം കൊണ്ട് ദുർഗന്ധപൂരിതമായി നശിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ മനുഷ്യർ തന്നെ നമ്മുടെ പരിസരം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് .പരിസര ശുചിത്വം ഇല്ലാത്തതു കൊണ്ട് ഈച്ച ,കൊതുക് ,എലി തുടങ്ങിയ ക്ഷുദ്രജീവികളും നമ്മുട സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുന്നു.ഇതിന് ഒരു പരിഹാരം നാം കാണേണ്ടതുണ്ട്. മാലിന്യ സംസ്ക്കരണം നമ്മുടെ ജീവിതത്തിന്റെ  ഭാഗമാക്കി മാറ്റണം. മാലിന്യം എങ്ങനെയൊക്കെ വിനിയോഗിക്കാമെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.  പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷണ അവശിഷ്ടങ്ങൾ, മൃഗങ്ങളുടെ വിസർജ്ജ്യങ്ങൾ എന്നിവയും പ്ലാസ്റ്റിക്, ഇരുമ്പു സാധനങ്ങൾ തുടങ്ങിയവും നമുക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയണം . ജീർണ്ണിച്ച അവശിഷ്ടങ്ങൾ നമുക്ക് കൃഷിയിടങ്ങളിലും, മിച്ചമായവ ഒരു ബയോഗ്യാസ് പ്ലാൻ്റിലും നിക്ഷേപിക്കാം. മൃഗങ്ങളുടെ വിസർജ്യങ്ങൾ നമുക്ക് കൃഷിക്ക് വളമായി ഉപയോഗിക്കാൻ കഴിയണം.ഓരോ വീട്ടിലും  ബയോഗ്യാസ് പ്ലാൻ്റ് ഉണ്ടാക്കുന്നത് ഉചിതം തന്നെ .നാം അതിനു തയ്യാറാകണം. ഇത്തരം കൃഷിരീതിയിലൂടെ നമുക്ക് പരിസരശുചിത്വത്തിലേക്ക് പോകാം .അതുപോലെ തന്നെ പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നാണ് പ്ലാസ്റ്റിക് .ഇന്ന് വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപയോഗം മൂലം പരിസരങ്ങളും പൊതു ഇടങ്ങളും മലിനമായിക്കൊണ്ടിരിക്കുകയാണ്. അതിനൊക്കെ കാരണക്കാർ നമ്മൾ ഓരോരുത്തരുമാണ്.നാം വാങ്ങുന്ന സാധനങ്ങൾ പ്ലാസ്റ്റിക് പാക്കറ്റിലാണ് കിട്ടുന്നത്. സാധനങ്ങളുടെ ഉപയോഗശേഷം പ്ലാസ്റ്റിക് പൊതു ഇടങ്ങളിൽ വലച്ചെറിഞ്ഞ് നമ്മൾ തന്നെ  പരിസരം മലിനമാക്കുന്നു. ഉപയോഗശേഷം പ്ലാസ്റ്റിക് ഒരു കവറിലാക്കി ശേഖരിച്ച് വയ്ക്കുക. അത് ശേഖരിക്കാൻ വരുന്നവർക്ക് നൽകി നമ്മുടെ പരിസരം ശുചിയാക്കാം. പൊട്ടിയ പ്ലാസ്റ്റിക് കഷണങ്ങൾ, ഇരുമ്പു സാധനങ്ങൾ ശേഖരിക്കാൻ വരുന്നവർക്ക് നൽകുക. എലി, ഈച്ച, കൊതുക് ഇവയിൽ നിന്ന് രക്ഷനേടാൻ അവയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നതാണ് അഭികാമ്യം .  ഇങ്ങനെയൊക്കെ നോക്കിയാൽ പോരാ,  പരിസര ശുചിത്വത്തോടൊപ്പം നമ്മളും വ്യക്തി ശുചിത്വം പാലിക്കണം.1) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തുവാല കൊണ്ട് മറച്ചു വച്ചു കൊണ്ട് ചെയ്യുക.2) ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ കഴുകുക.3) പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക 4) ദിവസവും വ്യക്തി ശുചിത്വം പാലിക്കുക:   അല്പം സമയവും ശ്രദ്ധയും ഉണ്ടെങ്കിൽ നമ്മുടെ പരിസരവും പൊതുനിരത്തുകളും, തുറസായ സ്ഥലങ്ങളും ശു ചിത്വത്തിൻ്റെ പാതയിലൂടെ നമുക്ക് മനോഹരമാക്കാം.     
അദ്വൈത് ആർ
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം