എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഐടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നു കൊണ്ടിരിക്കുകയാണ് ഈ സ്കൂളിൽ. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പാഠഭാഗങ്ങൾ ഉല്ലാസത്തോടെ പഠിക്കാൻ ഐടി ഉപകരണങ്ങൾ സജ്ജമാണ്. കഥകളും പാട്ടുകളും ആസ്വദിക്കാൻ കുട്ടികൾക്ക് സൗകര്യമൊരുക്കി കൊടുക്കുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗം എന്തെല്ലാം ആണെന്നറിയുക, കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാനും എല്ലാ കുട്ടികളെയും സാങ്കേതികവിദ്യയിൽ താൽപരരാക്കാനും ശ്രദ്ധിക്കാറുണ്ട്. ദിനാചരണങ്ങൾ പ്രൊജക്ടർ സഹായത്തോടെ പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട്. എല്ലാ അധ്യാപകരും അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്