എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടത്തുകയുണ്ടായി

   പുകവലി വിരുദ്ധ ദിനം
   പരിതസ്ഥിതി ദിനം
   ചാന്ദ്രദിനം
   സ്വാതന്ത്ര്യദിനം
   ഗാന്ധി ജയന്തി
   കേരള പിറവി
   ശിശുദിനം
   ക്രിസ്മസ്
   റിപ്പബ്ളിക്ക് ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് 2017 -18

പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസിന്റെ 2017 -18 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങളും നടത്തി. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .അദ്ധ്യാപകര‍ുടെ യോഗത്തിൽ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെക്കുറിച്ച് ആലോചിക്കുകയും ഓരോ ക്ലാസിൽ നിന്നും താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഉള്ള തീരുമാനങ്ങളെടുത്തു. ക്ലബ് കൺവീനറായി ശ്രീമതി ലതിക ടീച്ചറിനെ തിരഞ്ഞെടുത്തു . ജൂലൈ 11 ജനസംഖ്യാ ദിനം ,ജൂലൈ 21 ചാന്ദ്രദിനം , ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം ,ഗാന്ധിജയന്തി , കേരള പിറവി , മനുഷ്യാവകാശ ദിനം , റിപ്പബ്ലിക് ദിനം മുതലായവ വിപുലമായ ആചരിക്കുന്നതിന് തീരുമാനിച്ചു.ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ വർദ്ധിച്ചു വരുന്ന 'ജനസംഖ്യ' എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ അസംബ്ലിയിൽ പ്രഭാഷണം നടത്തി . july 21 ചാന്ദ്ര ദിനത്തിൽ രേഹിത്ത് കെ., കൃഷ്ണപ്രിയ എന്നിവർ പ്രഭാഷണം നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ അഭിനവ് മനോജ്, സാഞ്ജിത്ത് കെ.ടി. എന്നിവർ ഒന്നും രണ്ടം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ കുമാരി ആഷ്ലി ഒന്നാം സ്ഥാനം കരസ്ഥമാക്കി . 'പുരാവസ്തു' എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ അഭിനവ് മനോജ്, സഞ്ജിത്ത് കെ.ടി. എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ക്ലബ് അംഗങ്ങളെ തിരഞ്ഞെടുത്തു . ഓഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തി ഓരോ ക്ലാസിലും യുദ്ധവിരുദ്ധ സന്ദേശം നൽകി. ക്ലബ് അംഗങ്ങൾ എൻ.സി.സി. നേവൽ, ആർമി, സ്കൗട്ട് ആൻഡ് ഗൈഡ് JRC എന്നിവരെ ഉൾപ്പെടുത്തി സമാധാന റാലി നടത്തി . പോസ്റ്ററുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു .സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്രസമര ചരിത്രക്വിസ് നടത്തി. 15- 8- 17 സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് സുജന ടീച്ചർ പതാക ഉയർത്തിയതോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് എൻ.സി.സി. നേവൽ, ആർമി, സ്‍കൗട്ട് ഗൈഡ്, JRC , എൻഎസ്എസ് വോളന്റിയേഴ്സ് അണിനിരന്ന പരേഡ് ഉണ്ടായിരുന്നു. സാതന്ത്ര്യ ദിന സന്ദേശം നൽകി .വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും പ്രസംഗവും ഉണ്ടായിരുന്നു. ചിങ്ങം ഒന്ന് കർഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.