എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/ലോകമെന്ന തറവാട്ടിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഉയർത്തെഴുന്നേൽപ്പിലേക്ക്

ലോകമെന്ന തറവാട്ടിൻ
 കോണിൽ കിടന്നു ഞാൻ,
ഒന്നു ചിന്തിച്ചു നോക്കീ,
 അന്നേരം ഞാൻ നൊമ്പര
പ്പെട്ടുപോയി, എന്താണിത്?
ഒരു കൊച്ചു ജീവിവർഗ്ഗമീ
 ലോകത്തെതന്നെ കീഴടക്കി
ഓരോ മനുഷ്യനും വെല്ലു
വിളിയായി മാറി ഈ കൊറോണ...
ഇല്ല ഞാൻ വിടില്ല ഈ -
മഹാമാരിയായ വ്യാധിയെ, കൈകോർത്തൊരുമിച്ചു
 പോരാടും ഇന്നുതന്നെ
 ഓരോ വ്യക്തിയും, ഓരോ വീടും പരിസരവും ശുചിത്വം പാലിച്ച്
പോരാടി നേടും ആ പഴയ
 ലോകത്തിൽ സുകുതം നുകരാനായ്
 ഇതാ ഞാൻ ഉയർത്തെഴുന്നേറ്റിടുന്നു...
                 
                                      

സന്യ സുരേഷ്. സി
7.d എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത