ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.സ്കൂൾ പുത്തൻതെരു/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


എ എൽ പി എസ് പുത്തെൻതെരു പ്രവേശനോത്സവം

പുത്തെൻതെരു എ എൽ പി സ്കൂളിലെ 2025 - 26 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. 02/06/25 തിങ്കളാഴ്ച പുതിയ യൂണിഫോമും ബാഗും കുടയുമായി കുരുന്നുകൾ സ്കൂളിൽ എത്തി. മനോഹരമായി ഒരുങ്ങി നിന്ന വിദ്യാലയം കുട്ടികളുടെ കലാപരിപാടികൾക്കും കൊഞ്ചലുകൾക്കും വേദിയായി.

    പ്രവേശനോത്സവപരിപാടികൾ സ്കൂൾ മാനേജർ ശ്രീ. ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീമതി ഷബ്‌ന ആഷിഖ് അധ്യക്ഷയായിരുന്നു. ചടങ്ങിൽ SRG കൺവീനർ  ശ്രീമതി രമ്യ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ശ്രീ. വി ബിനു മോഹൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. നായനാർ മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ശ്രീ വി വി സത്യാനന്ദൻ,MTA പ്രസിഡന്റ്‌ ശ്രീമതി അശ്വനി, PTA പ്രധിനിധി ശ്രീ ഷാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


പുത്തൻതെരു എ എൽ പി സ്കൂളിൽ വായനവാരം പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ജൂൺ 19 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന വായനവാര പരിപാടികൾക്ക് പുത്തൻതെരു എ എൽ പി സ്കൂളിൽ തുടക്കമായി.ബി ആർ സി ട്രെയിനറും എഴുത്തുകാരനുമായ ശ്രീ. ശരത്. പിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പരിപാടിയോടനുബന്ധിച്ച്, പുതുതലമുറയും വായനയും എന്ന വിഷയവുമായി ബന്ധപ്പെട്ട് ശ്രീ. ശരത് കുട്ടികൾക്കായി പ്രത്യേക ക്ലാസ്സെടുത്തു. പരിപാടികളിൽ രക്ഷിതാക്കളും പങ്കെടുത്തു. വായന ദിനത്തിൽ 2025-26 വർഷത്തെ'അമ്മ വായന' പരിപാടിക്കും തുടക്കമായി.

vayanadinam

പുത്തൻതെരു എ എൽ പി സ്കൂളിലെ കുട്ടികൾ വായന ശാല സന്ദർശിച്ചു പുത്തൻതെരു : വായന വാരാചരണത്തോടനുബന്ധിച്ച് പുത്തൻതെരു എ എൽ പി സ്കൂളിലെ കുട്ടികൾ പുത്തൻതെരു വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം സന്ദർശിച്ചു. പുസ്തകങ്ങളുടെ മായിക ലോകത്തെക്കുറിച്ചും വായനയെക്കുറിച്ചും വായനശാല പ്രതിനിധികളായ വി.വി.സത്യാനന്ദൻ, സി. ഷാഫി എന്നിവർ കുട്ടികളോട് സംസാരിച്ചു. വിവിധങ്ങളായ പുസ്തകങ്ങൾ പരിചയപ്പെടാനും വായനശാല സന്ദരശനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു.