ഇന്നലെ വന്ന കൊറോണ
രാവിലത്തെ ചായ കഴിഞ്ഞ്
ടിവികണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും....
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചായ കൊടുക്കുമെന്നും.....
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടുപേരുമൊന്നുമയങ്ങുമെന്നും.....
പറമ്പിൽ തൊട്ടാവാടിപ്പൂക്കളുണ്ടെന്നും....
വൈകുന്നേരം മുറ്റത്തെ മാവിൻതണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും.....
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്ത് വിരിയിടുമെന്നും.....
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്...