വേനൽ ചൂടിനും സ്നേഹത്തിന് തണുപ്പ്..
മഴമാറിനിന്നിട്ടും പ്രകൃതി എത്ര സുന്ദരി...
മണ്ണിലിറങ്ങി മാനുഷ്യർ
പച്ചയുടുപ്പിട്ട അണിഞ്ഞൊരുങ്ങി പ്രകൃതി...
പൊന്നുവിളയിച്ചു സംതൃപ്തി നേടിയെല്ലാരും...
ആവശ്യങ്ങൾക്കൊതുക്കാമായി !
ചുറ്റുപാടും വൃത്തിയുമായി....
ആര്ഭാടങ്ങളെല്ലാം മറഞ്ഞു .
.ഗ്രാമം സുന്ദരിയായി...
കണ്ണടച്ച് ശ്വസിച്ചുഞാൻ !
എന്നിൽ നിറഞ്ഞതത്രയും
സ്നേഹത്തിന്റെ ഒരുമയുടെ ഗന്ധം മാത്രം...
കളിക്കളങ്ങളൊഴിഞ്ഞിട്ടും..
അകത്തളങ്ങളിൽ ഉല്ലാസം നിറഞ്ഞു...
അച്ഛനും അമ്മയും ഞങ്ങളുമൊന്നായ്
കളിച്ചു രസിച്ചു മനം നിറഞ്ഞു....