സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാഗികമായി ചുറ്റുമതിൽ നൽകപ്പെട്ട 1.20 ഏക്കർ സ്ഥലമാണ് സ്കൂൾ കോമ്പൗണ്ടായിട്ടുള്ളത്. കോമ്പൗണ്ടിന്റെ വടക്ക് ഭാഗത്തായിട്ടാണ് സ്കൂളിലേക്കുള്ള പ്രവേശന കവാടം. അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ വടക്ക ഭാഗത്തായി 5 നാല് ക്ളാസ് മുറികളും ഒരു സ്റ്റാഫ് മുറിയും അടങ്ങിയ ഓടിട്ട കെട്ടിടവും പടിഞ്ഞാറ് ഭാഗത്ത് ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും അടങ്ങിയ മൂന്ന് മുറികളുള്ള  ഒരു കോൺക്രീറ്റ് കെട്ടിടവും കാണാം . തെക്ക് പടിഞ്ഞാറ് ഭാഗത്ത് എട്ട് മുറികളുള്ള ശൗചാലയവും , വടക്ക് കിഴക്ക് ഭാഗത്ത്  പാചകപ്പുരയും കാണാം . കോമ്പൗണ്ടിലെ തെക്ക് ഭാഗത്ത് ശുദ്ധജല കിണറും  കോമ്പൗണ്ടിന് മധ്യഭാഗത്ത് വിശാലമായ മൈതാനവും മൈതാനത്തിന് കിഴക്കുഭാഗത്ത് സ്റ്റേജും കാണാം . കുട്ടികൾക്ക് ഉപയോഗിക്കാനായി വാട്ടർ ടാപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്